പ്രിയ സഹ പ്രവര്‍ത്തകരെ
LSGD സൌത്ത് സര്‍ക്കിളിനു കീഴില്‍ വരുന്ന മുഴുവന്‍ തദ്ദേശസ്വയംഭരണ എന്‍ജിനീയറിംഗ് ഓഫീസുകളേയും ഒരു
കുടക്കീഴില്‍ കൊണ്ടു വന്ന് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും
സുതാര്യവും പൊതുജന സൌഹൃദപരവും ആക്കുക എന്ന ലക്ഷ്യത്തോടെ LSGD സൌത്ത് സര്‍ക്കിള്‍ ഓഫീസ് ഒരു ബ്ലോഗ് ആരംഭിക്കുകയാണ്. ഈ പുതിയ സംരംഭത്തിലൂടെ LSGD സൌത്ത് സര്‍ക്കിളിനു കീഴില്‍ വരുന്ന എല്ലാ LSGD ഓഫീസുകളുടേയും പ്രവര്‍ത്തനം ഏകോപിപ്പിക്കാനും സര്‍ക്കിളില്‍
നിന്നുള്ള അറിയിപ്പുകളും മറ്റ് വിവരങ്ങളും തത്സമയം തന്നെ എല്ലാവരിലേക്കും
എത്തിക്കാനുമാണ് ലക്ഷ്യമിടുന്നത്. എല്ലാ ജീവനക്കാരും ദിവസവും ഈ ബ്ലോഗ്
സന്ദര്‍ശിക്കേണ്ടതും നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുമാണ്. WEB BROWSER ലെ
HOME PAGE ആയി ഈ BLOG ക്രമീകരിച്ചാല്‍ ദിവസേനയുള്ള അറിയിപ്പുകള്‍
അറിയുന്നതിനും കൂടാതെ വിവിധ WEB SITE കളിലേക്ക് ഇതില്‍ കൊടുത്തിട്ടുള്ള
ലിങ്കിലൂടെ നേരിട്ട് പ്രവേശിക്കുന്നതിനും കഴിയും. ഇതിന്‍റെ
ഉള്ളടക്കത്തില്‍ വരുത്തേണ്ട മാറ്റങ്ങളും മറ്റ് നിര്‍ദ്ദേശങ്ങളും സ്വാഗതം
ചെയ്യുന്നു.
വളരെ നല്ല ശ്രമമാണ് സാര്‍......
ReplyDeleteശരിയായി ജോലി ചെയ്യേണ്ടതെങ്ങനെയെന്ന് കൃത്യമായി നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് ഇതൊരു വലിയ വേദിയാകട്ടെയെന്ന് ആശംസിക്കുന്നു സാര്‍.....നന്ദി
Resmi. R, third grade overseer, പത്തനാപുരം ഗ്രാമ പഞ്ചായത്ത്
ReplyDeleteഎല്ലാ lsgdഎഞ്ചിനീയറിംഗ് വിഭാഗത്തിനും ഈ ബ്ലോഗ് കൂടുതൽ ഗുണം ചെയ്യും
ReplyDeleteVery helpful sir
ReplyDelete